കേരളത്തിലെ ദേശീയപാതകള്‍ ഡി നോട്ടിഫൈഡ് ചെയ്തിട്ടില്ലെന്ന് ജി സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 05th June 2017 12:09 PM |
Last Updated: 05th June 2017 06:11 PM | A+A A- |

തിരുവനന്തപുരം:കേരളത്തിലെ ദേശീയപാതകള്‍ ഡി നോട്ടിഫൈഡ് ചെയ്തിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്യാത്ത ഏക സംസ്ഥാനമാണ് കേരളമെന്നും കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തെ ഡീനോട്ടിഫൈ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയാണ് വിധിയില്‍ വ്യക്തത വരുത്തേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു.
സുപ്രീംകോടതിയാണ് പഴയ സ്ഥിതി പുനഃസ്ഥാപിക്കേണ്ടത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല,പൊതുമരാമത്ത് ഒന്നുംചെയ്യേണ്ടതില്ല. അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്.