നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലു മരണം; ഒരാളെ രക്ഷപ്പെടുത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th June 2017 04:45 PM |
Last Updated: 05th June 2017 06:36 PM | A+A A- |

ഫോട്ടോ ബി.പി. ദീപു
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങാപ്പാറയില്‍ മണ്ണിടിഞ്ഞു വീണ് നാലു മരണം. ഫ്‌ലാറ്റ് നിര്‍മാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം. നാലു പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ബിഹാര്‍ സ്വദേശി ഹര്‍ണാദ് ബര്‍മന്‍, ഭോജ, സപന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തി.
ഒരാളെ മണ്ണിനടിയില്‍ നിന്നും രക്ഷപ്പെടുത്തി. വേങ്ങോട് സ്വദേശി സുദര്‍ശനെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്.ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറ് പേരാണ് മണ്ണിനടിയില്‍ കുടുങ്ങിയതെന്നാണ് പൊലീസിന്റെ നിഗമനം. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലും നിര്‍മാണ സ്ഥലത്ത് ഉണ്ടായിരുന്നത്.
മൂന്ന് പേരെ ഇതുവരെ മണ്ണിനടിയില്‍ നിന്നും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേര്‍പ്പറേറ്റ് സൊസൈറ്റിയുടെ ഫ്‌ലാറ്റിലാണ് അപകടം.