എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം: സിപിഐ വിശദീകരണം തേടും
By സമകാലിക മലയാളം ഡസ്‌ക് | Published: 06th June 2017 07:58 PM |
Last Updated: 07th June 2017 12:21 AM | A+A A- |

തിരുവനന്തപുരം: സിപിഐയുടെ എംഎല്‍എ ഗീതാഗോപിയുടെ മകളുടെ വിവാഹം ആര്‍ഭാടമായി നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനു പിന്നാലെ സിപിഐ സംസ്ഥാന കൗണ്‍സില്‍ വിശദീകരണം തേടാന്‍ തീരുമാനിച്ചു. ആഢംബര വിവാഹത്തോട് യോജിക്കാനാവില്ലെന്ന് വിശദീകരിച്ച സംസ്ഥാന കൗണ്‍സില്‍ വിശദീകരണം തേടാന്‍ ജില്ലാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
ദേഹം നിറയെ ആഭരണങ്ങളോടുകൂടി പെണ്‍കുട്ടി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ആര്‍ഭാടരഹിത വിവാഹത്തെക്കുറിച്ച് സംസാരിക്കുകയും പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്ത പാരമ്പര്യമാണ് സിപിഐയ്ക്കുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗീതാഗോപിയുടെ നിലപാടെന്താണെന്ന് അറിയേണ്ടതുണ്ടെന്നും മറ്റും സോഷ്യല്‍മീഡിയയില്‍ പാര്‍ട്ടി പ്രവചര്‍ത്തകര്‍തന്നെ പ്രതികരിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാന കൗണ്‍സില്‍ ഉടനടി നടപടിയെന്നോണം വിശദീകരണം തേടാന്‍ ജില്ലാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്.