മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ടു; മൃതദേഹങ്ങള്‍ വികൃതമായ നിലയില്‍ ജനവാസ കേന്ദ്രത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th June 2017 11:56 AM |
Last Updated: 07th June 2017 01:01 AM | A+A A- |

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് ഉപയോഗിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കോളേജ് ഗ്രൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
നായയും മറ്റും വലിച്ചു കീറി വികൃതമാക്കിയ നിലയിലാണ് മൃതദേഹം. അനാട്ടമിലാബില്‍ നിന്നും പുറന്തള്ളിയ പത്തിലധികം മൃതദേഹങ്ങളാണ് സംസ്‌കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. പഠനാവശ്യത്തിന് ഉപയോഗിച്ചതിന് ശേഷം മൃതദേഹങ്ങള്‍ വലിയ കുഴി കുഴിച്ച് മൂടുകയാണ് പതിവ്. എന്നാല്‍ ഇവിടെ വലിയ കുഴി ഉണ്ടാക്കി മൃതദേഹങ്ങള്‍ കൂട്ടമായി അതില്‍ ഇട്ടതല്ലാതെ കുഴി മൂടിയില്ല.
ജനവാസ മേഖലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഗ്രൗണ്ടില്‍ കളിക്കാനായി എത്തിയ കുട്ടികളാണ് മൃതദേഹങ്ങള്‍ വേണ്ടവിധം മൂടാതെ കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.