എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി പദവി വാഗ്ദാനം മാണി നിരസിച്ചു; ബാര്‍ കോഴ കേസ് അതിനുള്ള സമ്മാനമെന്ന് കേരള കോണ്‍ഗ്രസ്

പ്രലോഭനം ഉണ്ടായിട്ടും യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി തയ്യാറായില്ല. ഇതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ കേസ്
എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി പദവി വാഗ്ദാനം മാണി നിരസിച്ചു; ബാര്‍ കോഴ കേസ് അതിനുള്ള സമ്മാനമെന്ന് കേരള കോണ്‍ഗ്രസ്

കോട്ടയം: മുഖ്യമന്ത്രിയാകാന്‍ കെ.എം.മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നതായി സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിച്ഛായയിലാണ് മാണിക്ക് ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി പറയുന്നത്. 

മാണിക്ക് മുഖ്യമന്ത്രി  പദം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ടുള്ള ജി.സുധാകരന്റെ പരാമര്‍ശം ശരിയാണ്. സുധാകരന്റെ പ്രസ്താവന ഒരിക്കലും ദുരുദ്ദേശപരമല്ല.  മാണിയുടെ രാഷ്ട്രീയ സത്യസന്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് സുധാകരന്റെ പരാമര്‍ശമെന്നും പ്രതിച്ഛായയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. 

എന്നാല്‍ പ്രലോഭനം ഉണ്ടായിട്ടും യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി തയ്യാറായില്ല. ഇതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ കേസ്. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാണിയെ വീഴ്ത്തണമായിരുന്നു എന്നും പ്രതിച്ഛായയില്‍ പറയുന്നു. ബിജു രമേശിനെ പോലൊരു ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയാണ് മാണിയെ തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായത്. രമേഷ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ക്കെതിരേയും മുഖപ്രസംഗത്തില്‍ വിമര്‍ശനം ഉയരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com