ഇത് ആഡംബരവിവാഹമല്ല, മകള്‍ ധരിച്ചത് 75 പവന്‍ മാത്രം; വിശദീകരണവുമായി ഗീത ഗോപി എംഎല്‍എ
By സമകാലികമലയാളം ഡെസ്‌ക് | Published: 08th June 2017 05:08 PM |
Last Updated: 08th June 2017 06:36 PM | A+A A- |

തൃശൂര്‍: ആഡംബര വിവാഹ വിവാദത്തില്‍ ഗീതാഗോപി എംഎല്‍എ സിപിഐ ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കി. മകളുടേത് ആഡംബര വിവാഹമല്ലെന്ന് അവര്‍ വ്യക്തമാക്കി. തന്റെ മകള്‍ ധരിച്ചിരുന്നത് 75 പവന്‍ സ്വര്‍ണ്ണം മാത്രമാണെന്നും അതില്‍ 50 പവന്‍ താനും ഭര്‍ത്താവും നല്‍കിയതും ബാക്കി 25 പവന്‍ ബന്ധുക്കള്‍ നല്‍കിയതുമാണെന്ന് എംഎല്‍എ വിശദീകരിച്ചു.
ഗീതാ ഗോപി എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സിപിഐ എംപി സിഎന്‍ ജയദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മികച്ച ഭൂരിപക്ഷത്തിലാണ് ഗീതാ ഗോപി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീ ഉയര്‍ന്നു വരുമ്പോഴുണ്ടാകുന്ന കുശുമ്പും കുന്നായ്മയും സ്വാഭാവികമാണെന്നും ഗീതയെ പിന്തുണച്ച് സിഎന്‍ ജയദേവന്‍ പറഞ്ഞു.