എന്നാലും ബിജെപിക്കാരാ, ഇതല്‍പ്പം ഓവറാണ്; ഹര്‍ത്താലിനെതിരെ ബല്‍റാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2017 08:35 AM |
Last Updated: 08th June 2017 05:32 PM | A+A A- |

ബിജെപി ഹര്‍ത്താലുകളെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. അടിക്കടി, ഓരോ കാരണങ്ങള്‍ ഉന്നയിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ഓവറാണെന്ന് ബല്‍റാം.
എന്റെ പാര്‍ട്ടിയടക്കം എല്ലാ പാര്‍ട്ടിക്കാരും ഹര്‍ത്താല്‍ നടത്താറുണ്ട്. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ ഇനിയും നടത്തുമായിരിക്കും. എന്നാലും പറയട്ടെ ബിജെപിക്കാരാ, ഇതല്‍പ്പം ഓവറാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഇക്കൊല്ലം തന്നെ നിങ്ങളുടെ വക ഇത് എത്രാമത്തെ ഹര്‍ത്താലാണെന്നതിന് വല്ല കണക്കുമുണ്ടോ? സ്വൈരവും സമാധാനവുമായിട്ട് ജീവിക്കുന്ന മലയാളികളെ ശല്ല്യപ്പെടുത്താന്‍ മാത്രമായിട്ട് ഒരു പാര്‍ട്ടി എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി തോന്നുന്നില്ലെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.
ബിജെപി ഓഫീസുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് തിരുവനന്തപുരം, ബേപ്പൂര്‍, ചേര്‍ത്തല എന്നിവിടങ്ങളില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്.