കന്നുകാലി കശാപ്പ് നിരോധനം; ജൂണ്‍ 22ന് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 08th June 2017 05:52 PM |
Last Updated: 08th June 2017 06:20 PM | A+A A- |

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കന്നകാലി കശാപ്പ് നിരോധനം സംസ്ഥാന അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കശാപ്പ് നിരോധനത്തിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കശാപ്പ് നിരോധനത്തിലൂടെ കര്‍ഷകരും അറവുശാലാ തൊഴിലാളികളും ദുരിതത്തിലാകുമെന്നും വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു.
കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 22ന് രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടത്തും. മറ്റു ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു.