കേരളത്തിലും പശുക്കളെ കൊണ്ടുപോകുന്നത് തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 08th June 2017 05:30 PM |
Last Updated: 08th June 2017 07:03 PM | A+A A- |

(പ്രതീകാത്മക ചിത്രം)
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ വീടുകളില്‍നിന്നും പശുക്കളെയും വാങ്ങിപ്പോവുകയായിരുന്ന വാഹനത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. എഴുറ്റൂരിലെ വീടുകളില്‍നിന്നും വാങ്ങിയതാണെന്ന് പലതവണ പറഞ്ഞിട്ടും യാത്ര തുടരാന്‍ അനുവദിക്കാതെ പ്രതിഷേധിക്കുകയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
കന്നുകാലികളുടെ സ്വതന്ത്രവ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു പിന്നാലെ സംസ്ഥാനത്തിന്റെ അതിര്‍ത്തിയായ കോയമ്പത്തൂരില്‍നിന്നും കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് പരസ്യമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
ഭക്ഷണസ്വാതന്ത്ര്യവും കന്നുകാലി സ്വതന്ത്രവിപണനവും സാധ്യമാകണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ജനകീയ വിരുദ്ധ നയത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ ദിവസമായിരുന്നു ഇന്ന്. അതേ ദിവസം തന്നെയാണ് കന്നുകാലികളെ വാങ്ങി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. പോലീസെത്തി സംഘര്‍ഷസാധ്യതകള്‍ ഇല്ലാതാക്കിയെങ്കിലും വാഹനം വിട്ടുകൊടുക്കുന്നതയേള്ളു.