തിരുവനന്തപുരത്തും, ചേര്‍ത്തലയിലും, ബേപ്പൂരും ബിജെപി ഹര്‍ത്താല്‍; ഒളവണ്ണയില്‍ സിപിഎം ഹര്‍ത്താല്‍
By സമകാലിക മലയാളം ഡസ്‌ക് | Published: 08th June 2017 07:50 AM |
Last Updated: 08th June 2017 05:27 PM | A+A A- |

തിരുവനന്തപുരം: തിരുവനന്തപുരം, ചേര്‍ത്തല, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. തിരുവനന്തപുരത്തെ ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന ഹയര്‍ സെക്കന്ററി സേ പരീക്ഷ ജൂണ്‍ 14ലേക്ക് മാറ്റി.
ബിഎംഎസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ചേര്‍ത്തല നഗരസഭയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന് ആരോപിച്ചാണ് കോഴിക്കോട്ടെ ബേപ്പൂരില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്.
അതിനിടെ സിപിഎമ്മും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ ഒളവണ്ണയിലെ ഓഫീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഒളവണ്ണയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.