മദ്യനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് എല്‍ഡിഎഫ്, സര്‍ക്കാര്‍ നയം ഉടന്‍ പ്രഖ്യാപിക്കണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2017 05:27 PM |
Last Updated: 08th June 2017 06:33 PM | A+A A- |

തിരുവനന്തപുരം: വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പ്പന കണക്കിലെടുത്താല്‍ ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ലോകത്ത് എവിടെയും മദ്യനിരോധനം പൂര്‍ണമായും പ്രാബല്യത്തില്‍ വന്നിട്ടില്ല. മദ്യലഭ്യത കുറയ്ക്കുന്നതിനായി നിയോഗിച്ച ഉദയഭാനു കമ്മീഷന്‍ പോലും മദ്യനിരോധനം എന്ന ആശയം മുന്നോട്ട് വെച്ചിട്ടില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
ജനകീയ അടിത്തറ വിപുലമാക്കുന്ന രീതിയിലായിരിക്കും പുതിയ മദ്യനയം. മദ്യാസക്തിക്കെതിരെയും മയക്കുമരുന്നിനെതിരെയും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സാക്ഷരതാ മോഡല്‍ വിമുക്തി എന്ന ബോധവത്കരണ പരിപാടി ശക്തമാക്കും. പരമ്പരാഗത തൊഴില്‍ എന്ന നിലയില്‍ കള്ള് വ്യവസായത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം.
ത്രീസ്റ്റാര്‍ പദവിക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കണം. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് അനുവദിക്കണമെന്നും എല്‍ഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടൂസ്റ്റാര്‍, വണ്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വിദേശമദ്യചട്ടം അനുസരിച്ച് ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ അനുവദിക്കണം.
സുപ്രീം കോടതി വിധി അനുസരിച്ച് അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികള്‍ക്ക് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന അവസ്ഥയില്‍ അഞ്ഞൂറ് മീറ്റര്‍ മാറി ബാറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണം. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ത്രീസ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വില്‍പ്പനയ്ക്ക് അനുമതി നല്‍കം. അബ്കാരി നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്താനും ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു