മോദി രാജ്യം ചുറ്റി സ്വയമ്പന്‍ ബീഫ് തിന്ന് നടക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2017 09:59 AM |
Last Updated: 08th June 2017 11:36 PM | A+A A- |

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിപണിയില്‍ വിഷം കലര്‍ത്തുകയാണെന്ന് വിഎസ് അച്യതാന്ദന്‍. വന്‍കച്ചവടക്കാര്‍ക്കും ഇറക്കുമതി കമ്പനിക്കാര്‍ക്കു വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനമെന്ന നാടകം . കേന്ദ്രവിജ്ഞാപനം ശുദ്ധതട്ടിപ്പാണെന്നും പ്രത്യേകനിയമസഭാ സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
പ്രധാനമന്ത്രി വല്ലപ്പോഴും ഇന്ത്യയിലെത്തുമ്പോള്‍ ബിജെപിയുടെ എംഎല്‍എ ഇന്ത്യയിലെ ജനങ്ങളുടെ വികാരം പ്രധാനമന്ത്രിയെ ധരിപ്പിക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റി സ്വയമ്പന്‍ ബീഫ് തിന്ന് നടക്കുകയാണ് മോദിയെന്നും വിഎസ് പറഞ്ഞു
കേരളത്തില്‍ സഹകരണപ്രസ്ഥാനം ഇന്ത്യന്‍ കോഫി ഹൗസ് ആരംഭിച്ചതുപോലെ കശാപ്പ് ശാലകള്‍ ആരംഭിക്കാനാകുമോ എന്നാലോചിക്കണം. കശാപ്പ് നിരോധനത്തിലൂടെ ഒരാള്‍ക്ക് പോലും ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണം. മൂല്യവര്‍ധിത ബീഫ് കയറ്റുമതിയിലൂടെ സംസ്ഥാനത്തിന് വന്‍ വരുമാനം ലഭിക്കുമെന്നും വിഎസ് അച്യതാനന്ദന്‍ പറഞ്ഞു.