കോഴിക്കോട് നാളേയും ഹര്‍ത്താല്‍; നാളത്തെ ഹര്‍ത്താല്‍ ബിജെപി വക
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2017 01:27 PM |
Last Updated: 09th June 2017 01:36 PM | A+A A- |

കോഴിക്കോട്: സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിഎംഎസ് പ്രഖ്യാപിച്ച ഹര്‍ത്താലിനാണ് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഎംഎസ് ഓഫീസുകള്‍ക്ക് നേരെയുള്ള സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് എതിരായ ബോംബേറില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിന് പിന്നാലെയാണ് നാളേയും ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഇന്നത്തെ ഹര്‍ത്താലില്‍ ജനജീവിതം ബുദ്ധിമുട്ടിലാവാതിരിക്കാന്‍ എല്‍ഡിഎഫ് വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.