ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2017 10:26 AM |
Last Updated: 09th June 2017 12:33 PM | A+A A- |

തൃശൂര്‍: ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കുന്നതിന് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെ തുടര്‍ന്നാണ് നീതിക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.
നേരത്തെ, ജിഷ്ണുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന ആവശ്യവുമായി ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പൊലീസ് മേധാവി സെന്‍കുമാറിനെ കണ്ട് അപേക്ഷ നല്‍കിയിരുന്നു.