പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ റെയ്ഡ്: മാരകായുധങ്ങളും സ്റ്റീല്‍ബോംബും കണ്ടെടുത്തു; തറയില്‍ കണ്ട രക്തക്കറയെക്കുറിച്ച് അന്വേഷിക്കും
By സമകാലിക മലയാളം ഡസ്‌ക് | Published: 09th June 2017 05:31 PM |
Last Updated: 09th June 2017 05:54 PM | A+A A- |

പയ്യന്നൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാരകായുധങ്ങളും സ്റ്റീല്‍ബോംബും കണ്ടെടുത്തു. കാര്യാലയത്തിന്റെ പിന്നിലെ തറയില്‍ രക്തക്കറ കണ്ടിരുന്നു. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നാട്ടുകാരോട് പോലീസ് പറഞ്ഞു.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പയ്യന്നൂര്‍ കോറോം നോര്‍ത്തിലുള്ള ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്. വടിവാളുകളും സ്റ്റീല്‍ബോംബുമാണ് റെയ്ഡില്‍ പിടികൂടിയത്. റെയ്ഡിനിടെ കാര്യാലയത്തിന്റെയുള്ളിലെ തറയില്‍ കണ്ട രക്തക്കറയെക്കുറിച്ച് പോലീസ് പരിശോധന നടത്തി. എന്നാല്‍ ആരുടേതാണെന്നോ എങ്ങനെയാണുണ്ടായതെന്നോ വ്യക്തമല്ല. അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കാര്യാലയത്തിനുമുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ സ്റ്റീല്‍ബോംബ് വാഹനത്തില്‍ നിന്നും വീണിരുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്. പയ്യന്നൂര്‍ ഏരിയയില്‍ അടുത്ത കാലത്തായി സിപിഎം - ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇരുഭാഗത്തുനിന്നും സംഘര്‍ഷം കൊലപാതകത്തിലേക്കുവരെ എത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകനായ ധന്‍രാജ് കൊല്ലപ്പെട്ടതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകനായ ബിജു അടുത്തിടെയാണ് കൊല്ലപ്പെട്ടത്.