ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home കേരളം

ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാര്‍; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്ത്

Published: 09th June 2017 02:27 PM  |  

Last Updated: 09th June 2017 02:50 PM  |   A+A A-   |  

0

Share Via Email

Fasal_Murder_Case_Accused

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് തന്നെയെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി. മൊഴിയുടെ വീഡിയോ പുറത്ത്. കൊലനടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷിന്റെ കുറ്റസമ്മതമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. ആര്‍എസ്എസ് കൊടിമരവും ബോര്‍ഡും നശിപ്പിച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും മൊഴിയിലുണ്ട്.

മാഹി ചെമ്പ്ര സ്വദേശിയായ കുപ്പി സുബീഷ് എന്നറിയപ്പെടുന്ന സുബീഷ് നല്‍കിയ കുറ്റസമ്മത മൊഴിയാണ് ഇന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. പടുവിലായി മോഹനന്‍ വധക്കേസില്‍ പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുബീഷ് അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ വധത്തിന് പിന്നില്‍ തങ്ങളാണെന്ന് സുബീഷ് മൊഴി നല്‍കിയത്.

ഷിനോജ്, പ്രമീഷ്, പ്രബീഷ് എന്നിവര്‍ കൊലപാതകം ആസൂത്രണം ചെയ്ത ശേഷം തന്നെ വീട്ടില്‍ വന്നുകാണുകയായിരുന്നെന്നും കൊലയ്ക്ക്  ഉപയോഗിച്ച ആയുധങ്ങള്‍ ഇവര്‍ തന്നെ കൊണ്ടുവരികയായിരുന്നു. നാലു പേരും ഒരു ബൈക്കിലാണ് ഫസലിനെ ആക്രമിക്കാന്‍ പോയത്. ഫസല്‍ സഞ്ചരിക്കുന്ന വഴിയില്‍ കാത്തിരുന്നു. ഫസലിന്റെ സൈക്കിള്‍ വന്നപ്പോള്‍ താന്‍ ഒഴികെയുള്ള മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നെന്നും താന്‍ കാവല്‍ നിന്നെന്നും സുബീഷ് പറയുന്നു. മരിച്ചോയെന്ന് ഉറപ്പാക്കാതെ ഉടനെ ബൈക്ക് എടുത്ത് പ്രദേശത്തെ ആര്‍എസ്എസ് നേതാവ് തിലകന്റെ വീട്ടില്‍ പോയി. അദ്ദേഹം ആയുധങ്ങള്‍ വാങ്ങിവെച്ച ശേഷം ആരോട് പറയേണ്ടെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി അവിടെയും വിവരം അറിയിച്ചതായും സുബീഷ് പറയുന്നു.


സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസില്‍ പങ്കില്ലെന്നും കൊലനടത്തിയത് താനുള്‍പ്പെട്ട നാലംഗസംഘമാണെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പറയുന്നത്. സിപിഎം നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷിന്റെ വെളിപ്പെടുത്തല്‍. 2014ലെ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും പങ്കുണ്ടെന്നും സുബീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഘത്തില്‍ തന്നെ കൂടാതെ പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവരുമാണ് ഉള്ളതെന്നും പുറത്തുവന്ന മൊഴിയിലുണ്ട്. മൊഴിയുടെ ശബ്ദരേഖയും വീഡിയോ അടങ്ങുന്ന തെളിവുകള്‍ മുഖ്യമന്ത്രിക്കും, ഡിജിപിക്കും, കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും സമര്‍പ്പിച്ചിരുന്നു.

സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. സിബിഐ കേസന്വേഷിച്ചപ്പോഴാണ് കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയത്. തലശ്ശരി ഏരിയാ സെക്രട്ടറി കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പടെ എട്ട് സിബിഐ പ്രവര്‍ത്തകരാണ് ഫസല്‍വധത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയത്

മൊഴി പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ഫസലിന്റെ സഹോദരന്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മൊഴിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നത്
ത്

സി.പി.എം നേതാക്കളായ കാരായി ചന്ദ്രനും കാരായി രാജനും പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും ഫസല്‍ വധക്കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് നേരത്തെ തന്നെ സിപിഎം സ്വീകരിച്ചത്. ഇത് ശരിവെയ്ക്കുന്ന മൊഴിയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതമൊഴി.

TAGS
RSS Activists ഫസല്‍ വധം കുറ്റസമ്മതമൊഴി ആര്‍എസ്എസ് പ്രവര്‍ത്തകന്‍

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
വീഡിയോ ദൃശ്യം'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍
യുവാവ് ട്വിറ്ററിൽ പങ്കിട്ട ചിത്രംവീട് തിരഞ്ഞു; കിട്ടിയത് ഏഴ് വർഷം മുൻപ് മരിച്ച അച്ഛൻ റോഡരികിൽ നിൽക്കുന്ന ചിത്രം; യുവാവിനെ അത്ഭുതപ്പെടുത്തി ​ഗൂ​ഗിൾ
കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മക്കോഴി പരുന്തുമായി പോരാടുന്നുകുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)
വളര്‍ത്തുനായയെ ചെന്നായ ആക്രമിക്കുന്നു/സിസിടിവി ദൃശ്യംവളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)
നശിപ്പിക്കപ്പെട്ട കാറുകൾ/ ട്വിറ്റർജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!
arrow

ഏറ്റവും പുതിയ

'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍

വീട് തിരഞ്ഞു; കിട്ടിയത് ഏഴ് വർഷം മുൻപ് മരിച്ച അച്ഛൻ റോഡരികിൽ നിൽക്കുന്ന ചിത്രം; യുവാവിനെ അത്ഭുതപ്പെടുത്തി ​ഗൂ​ഗിൾ

കുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)

വളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം