മദ്യനിരോധനം ലഹരി ഉപയോഗം കുറക്കില്ല, വിഷമയമല്ലാത്ത മദ്യം ഉറപ്പാക്കും; എക്‌സൈസ് മന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 09th June 2017 11:21 AM |
Last Updated: 09th June 2017 01:13 PM | A+A A- |

തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കേരളത്തില്‍ ബാറുകളെല്ലാം അടച്ചുപൂട്ടി മദ്യനിരോധനം വന്നിട്ടും ലഹരി ഉപയോഗം കുറഞ്ഞിട്ടില്ലെന്ന് മയക്കുമരുന്ന് കേസുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം. മയക്കുമരുന്ന് കേസുകളില്‍ 60% വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്.
ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും. മദ്യം ഒഴിക്കുന്നു എന്ന പ്രചാരവേലയ്ക്ക് അടിസ്ഥാനമില്ല. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും വരില്ല. നിലവില്‍ 30 ഫൈസ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാണ് ബാറുണ്ടായിരുന്നത്. അതില്‍ ഏഴെണ്ണം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി. 23 എണ്ണം മാത്രമാണ് ഈ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴെണ്ണം കൂടി തുറക്കും. ബാറുകള്‍ തുറന്നാലും കര്‍ശന പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.