യെച്ചൂരിക്ക് നേരെ ആക്രമണം നടന്നു എന്നത് കള്ളപ്രചാരണം; സിപിഎമ്മിനെതിരെ കുമ്മനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2017 12:28 PM |
Last Updated: 09th June 2017 01:17 PM | A+A A- |

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രണം നടന്നു എന്നുള്ളത് സിപിഎമ്മിന്റെ കള്ളപ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎമ്മിന്റെ കള്ളപ്രചാരണം വിലപ്പോവില്ലെന്നും കുമ്മനം പറഞ്ഞു.
സിപിഎം ഓഫീസില്‍ കയറിയായിരുന്നു യെച്ചൂരിക്ക് നേരെ ഹിന്ദുസേന പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. എന്നാലിത് സിപിഎമ്മിന്റെ കള്ളപ്രചാരണമാണെന്ന ആരോപണമാണി കുമ്മനം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ജനശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ജനദ്രോഹപരമാണ്. എല്‍ഡിഎഫ് ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.