സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് നേരെ ബോംബാക്രമണം; കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2017 08:33 AM |
Last Updated: 09th June 2017 11:54 AM | A+A A- |

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് നേരെ ബോംബാക്രമണം. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്.കണാരന്‍ സ്മാരക മന്ദിരത്തിലെത്തിയ പി.മോഹനന് നേരെ പുലര്‍ച്ചെ 1.10ടെ ആയിരുന്നു ആക്രമണം.
കാറില്‍ നിന്നും ഓഫീസിലേക്ക് നടക്കവെ ആറോളം വരുന്ന സംഘം പിന്നിലൂടെ വന്ന് ബോംബെറിയുകയായിരുന്നു. ഫറോക്ക് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതറിഞ്ഞ് അവിടെ പോയി തിരുച്ചുവരുമ്പോഴാണ് മോഹനന് നേരെ ബോംബേറുണ്ടായത്. സ്റ്റീല്‍ ബോംബാണ് ആക്രമികള്‍ എറിഞ്ഞത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.ബോംബിന്റെ ചീളുകള്‍ തെറിച്ച് ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.