ബീഫിനേക്കാള്‍ വലിയ പ്രശ്‌നം കേരളത്തിലുണ്ട്; അത് പരിഹരിക്കൂ എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
By സമകാലിക മലയാളം ഡസ്‌ക് | Published: 10th June 2017 05:12 PM |
Last Updated: 10th June 2017 05:12 PM | A+A A- |

കൊച്ചി: ബീഫിനേക്കാള്‍ വലിയ പ്രശ്‌നം കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും അത് പരിഹരിക്കാനാണ് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യേണ്ടതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മറുപടി. കൊച്ചിയില്‍ എത്തിയ ദേവേന്ദ്ര ഫഡ്‌നാവിസ് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കശാപ്പ് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ്.
വലിയ രാഷ്ട്രീയപ്രശ്‌നവും രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിലുണ്ടാകുമ്പോള്‍ അതൊന്നും പരിഹരിക്കാതെ ബീഫാണ് വലിയ പ്രശ്‌നമെന്ന നിലയിലാണ് കേരളത്തിലെ മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പിണറായി വിജയന്‍ അയച്ച കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കത്ത് കിട്ടിയാല്‍ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.