മത്സ്യാവതാരത്തില്‍ പിടിമുറുക്കിയിട്ടുണ്ട്, ഇനി കൂര്‍മം, വരാഹം എന്നിങ്ങനെ വഴിയെ വരുമെന്ന് ബല്‍റാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th June 2017 12:50 PM |
Last Updated: 10th June 2017 12:51 PM | A+A A- |

അലങ്കാര മത്സ്യ മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. മത്സ്യാവതാരത്തില്‍ പിടി മുറുക്കിയിട്ടുണ്ട്. ഇനി കൂര്‍മം, വരാഹം എന്നിങ്ങനെ ഓരോന്നായി വഴിയെ വരുമെന്ന് ബല്‍റാം പരിഹസിക്കുന്നു.
ഇവയെല്ലാം പിടിമുറുക്കി കഴിഞ്ഞിട്ടേ മാന്‍ഡ്‌സോറിലെ കര്‍ഷകര്‍ അടക്കമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരികയുള്ളു. അച്ഛേ ദിന്‍ വരാന്‍ ഇനിയും സമയമെടുക്കുമെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, പ്രദര്‍ശനം, വിപണനം എന്നിവയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.