വിവാദ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th June 2017 07:08 PM |
Last Updated: 10th June 2017 07:08 PM | A+A A- |

കോട്ടയം: അരുവിത്തറ സെന്റ് അല്‍ഫോണ്‍സ സ്‌കൂളിലെ വിവാദമായ യൂണിഫോമിട്ട പെണ്‍കുട്ടികളുയെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഫോട്ടോ ഗ്രാഫര്‍ ബോസ് ഈപ്പനെതിരെയാണ് കേസ്. സ്‌കൂള്‍ യൂണിഫോസം വിചിത്രമായി രൂപകല്‍പ്പന ചെയ്തത് വാര്‍ത്തയായതിനെത്തുടര്‍ന്ന് പി.ടി.എ മീറ്റിങ്ങ് കൂടുകയും യൂണിഫോം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം മുഖം മറച്ച് നവമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തത്. എന്നാല്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചതിന് സ്‌കൂള്‍മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പന്‍ പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷമായി സ്ഥലത്ത് സ്റ്റുഡിയോ നടത്തിവരുന്ന വ്യക്തിയാണ് ബോസ് ഈപ്പന്‍.തന്നെ സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.