കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടു മരണം;കപ്പല്‍ പിടിച്ചെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th June 2017 09:17 AM |
Last Updated: 11th June 2017 10:52 AM | A+A A- |

ചിത്രം: മെല്‍ട്ടണ്‍ ആന്റണി
കൊച്ചി: കൊച്ചിയില്‍ മല്‍സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചില്‍ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ രണ്ടു മുപ്പതോടെയാണ് പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍മൈല്‍ അകലെ അപകടമുണ്ടാത്. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരും രക്ഷപ്പെട്ടു. രണ്ടു ദിവസം മുന്‍പ് മല്‍സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. അപകടത്തിന് കാരണമായ കപ്പല്‍ നാവിക സേന പിടിച്ചെടുത്തു. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പല്‍ ആംബര്‍ എല്‍ ആണ് പിടിച്ചെടുത്തത്. കൊച്ചയില്‍ നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇപ്പോള്‍ കപ്പല്‍ ഉള്ളത്.