ഗാന്ധിജിക്കെതിരായ ജാതി അധിക്ഷേപം; അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th June 2017 10:20 AM |
Last Updated: 11th June 2017 01:47 PM | A+A A- |

തിരുവനന്തപുരം: ഗാന്ധിജിയെ അധിക്ഷേപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. സ്വാതന്ത്ര സമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്ത കുലദ്രാഹികളുടെ പാരമ്പര്യത്തിന്റെ കണ്ണിയാണ് അമിത് ഷാ.
ഗാന്ധിജിയേയും, സ്വാതന്ത്ര സമരത്തേയും അധിക്ഷേപിച്ച അമിത് ഷാ മാപ്പ് പറയണമെന്നും സുധീരന്‍ പറഞ്ഞു. ഛത്തീസ്ഗഡ് സന്ദര്‍ശനത്തിനിടെയായിരുന്നു അമിത് ഷാ ഗാന്ധിജിയെ അതിബുദ്ധിമാനായ ബനിയ എന്ന് വിശേഷിപ്പിച്ചത്. ഗുജറാത്തിലെ ബനിയ(വൈശ്യ) സമൂദായത്തില്‍ ഉള്‍പ്പെട്ട വ്യക്തിയായിരുന്നു ഗാന്ധിജി. വലിയ സാമര്‍ത്ഥ്യബുദ്ധിയുള്ള ബനിയയുമായിരുന്ന ഗാന്ധിക്ക് ഭാവിയില്‍ എന്തുസംഭവിക്കും എന്നതിനെ കുറിച്ച് അറിയാമെന്നുമായിരുന്നു അമിത്ഷായുടെ പ്രസംഗം.