ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് നേരത്തേ സംശയമുണ്ടായിരുന്നുവെന്ന് സഹോദരന്‍; സുബീഷിന്റെ ശബ്ദ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th June 2017 07:29 AM |
Last Updated: 11th June 2017 07:29 AM | A+A A- |

കണ്ണൂര്‍: ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് നേരത്തേ സംശയമുണ്ടായിരുന്നതായി ഫസലിന്റെ സഹോദരന്‍ അബ്ദുറഹ്മാന്‍. കേസില്‍ ആദ്യപ്രതി അറസ്റ്റിലായത് മുതല്‍ തനിക്ക് സംശയങ്ങളുണ്ടായിരുന്നതായും, എന്നാല്‍ പിന്നീട് സിബിഐയും തന്റെ പ്രതീക്ഷകള്‍ തെറ്റിച്ചുവെന്നും അബ്ദുറഹ്മാന്‍ പറയുന്നു.ഫസലിന് താന്‍ വിട്ടുപോന്ന സിപിഎമ്മുമായി ശത്രുത ഉണ്ടായിരുന്നില്ലെന്നും, അതേസമയം ആര്‍എസ്എസുമായി കൊല്ലപ്പെടുന്നതിന് മുന്‍പ് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അബ്ദു റഹമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫസല്‍ വധത്തെക്കുറിച്ച തനിക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് കണ്ണൂരില്‍ ബിജെപി വിട്ട് സിപിഎമ്മില്‍ എത്തിയവരില്‍ നിന്നാണെന്നാണ് അബ്ദുറഹ്മാന്‍ പറയുന്നത്. അതേസമയം കേസില്‍ സുബീഷിന്റെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ശേഖരിച്ച് ശബ്ദപരിശോധന നടത്തി ആധികാരികത തെളിയിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ പൊലീസ്.
2006ല്‍ ഫസല്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളാരും പിടിയിലാകാതിരുന്നതോടെ, അന്നത്തെ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഫസലിന്റെ സഹോദരന്‍ പരാതി അയച്ചിരുന്നു. പാ!ര്‍ട്ടിപ്രവര്‍ത്തകനായിട്ടു പോലും തനിക്ക് ഉചിതമായ സഹായം ലഭിക്കുന്നില്ലെന്ന്, കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടിയേരിക്ക് നല്‍കിയ പരാതിയില്‍ അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു.പറഞ്ഞിരുന്നു.
ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസഎസുകാരണെന്ന സുബീഷിന്റെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെ പൊലീസ് തന്നെ മര്‍ദ്ദിച്ച് പറയിപ്പിച്ചതാണ് എന്ന വാദവുമായി സുബീഷ് പത്ര സമ്മേളനം നടത്തുകയുണ്ടായി.