വിഴിഞ്ഞം കരാര്‍; റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി സിഎജിക്ക് പരാതി നല്‍കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th June 2017 12:35 PM |
Last Updated: 11th June 2017 12:35 PM | A+A A- |

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സിഎജി ശശികാന്ത് ശര്‍മയ്ക്ക് പരാതി നല്‍കി. വിഴിഞ്ഞം കരാറിനെ എതിര്‍ക്കുന്ന ചില ബാഹ്യശക്തികളുടെ ഇടപെടല്‍ സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടി പരാതി നല്‍കിയിരിക്കുന്നത്.
സിഎജി റിപ്പോര്‍ട്ടിലെ പല ഭാഗങ്ങളും വസ്തുതയ്ക്ക് നിരക്കുന്നതല്ല.വിഴിഞ്ഞത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന വിശദീകരണങ്ങള്‍ ഒന്നും സിഎജി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടില്ല. വിഎസ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതിയുമായി താരതമ്യ പഠനം നടത്താനും സിഎജി തയ്യാറായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പരാതിയില്‍ പറയുന്നു.
വിഴിഞ്ഞത്തെ വിമര്‍ശിച്ച് രണ്ട് വര്‍ഷം മുന്‍പ് ആര്‍.തുളസീധരന്‍ പിള്ള ഒരു പ്രമുഖ വാരികയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം സിഎജി റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ ഉമ്മന്‍ ചാണ്ടി പറയുന്നു. വിഴിഞ്ഞം ഓഡിറ്റില്‍ പുറത്തുനിന്നുള്ള സഹായിയായിരുന്നു തുളസീധരന്‍ പിള്ള.