ഹര്‍ത്താല്‍ വ്യാപാരികളുടെ മേലുള്ള കുതിരകയറ്റമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th June 2017 02:21 PM |
Last Updated: 11th June 2017 02:21 PM | A+A A- |

കോഴിക്കോട്: മുന്‍കൂട്ടി അറിയിച്ച ഹര്‍ത്താലിനോട് മാത്രമെ സഹകരിക്കുവെന്ന് വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. ഇന്ന് കോഴിക്കോട്ട് ചേര്‍ന്ന വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.
കോഴിക്കോട് തുടര്‍ച്ചായിയുണ്ടായ ഹര്‍ത്താലുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ സംഘടനയെ പ്രേരിപ്പിച്ചത്. ഇത്തരം ഹര്‍ത്താലുകളെ തുടര്‍ന്ന് വ്യാപാരികള്‍ക്കാണ് വലിയ നഷ്ടമുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് നേരത്തെ അറിയിക്കുന്ന ഹര്‍ത്താലുകളോട് മാത്രമെ സഹകരിക്കൂ എന്ന നിലപാടിലേക്ക് സംഘടനയെത്തിയത്. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന ആശങ്കയും സംഘടനയ്ക്കുണ്ട്. അതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.