അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചെത്തുമെന്ന് ജേക്കബ് തോമസ്; സാധാരണ രീതിയില്‍ മുന്നോട്ട് പോയശേഷം ആരും പുറകോട്ട് പോകാറില്ലല്ലോ

സര്‍വീസില്‍ കയറിക്കഴിഞ്ഞാല്‍ ഇടയ്ക്ക് ഇടയ്ക്കിടക്ക് ചുതലകള്‍ കിട്ടിക്കൊണ്ടിരിക്കും. സാധാരണ രീതിയില്‍ മുന്നോട്ട് പോയശേഷം ആരും പുറകോട്ട് പോകാറില്ലല്ലോ. എല്ലാവരും എല്ലാം ദിവസവും വിജിലന്റാണ്‌
അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചെത്തുമെന്ന് ജേക്കബ് തോമസ്; സാധാരണ രീതിയില്‍ മുന്നോട്ട് പോയശേഷം ആരും പുറകോട്ട് പോകാറില്ലല്ലോ

തിരുവനന്തപുരം: അവധിക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഈ മാസം 17വരെയാണ് ജേക്കബ് തോമസിന്റെ ലീവിനായി അപേക്ഷിച്ചിട്ടുള്ളത്. സുപ്രീം കോടതി വിധിക്ക് ശേഷം ടിപി സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റതോടെ ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല. അതേസമയം പുതിയ ചുമതലയെ പറ്റി സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അഴിമതിക്കെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടതെന്നും ജേക്കബ് തോമസ് പറഞ്ഞു.

സര്‍വീസില്‍ കയറിക്കഴിഞ്ഞാല്‍ ഇടയ്ക്ക് ഇടയ്ക്കിടക്ക് ചുതലകള്‍ കിട്ടിക്കൊണ്ടിരിക്കും. സാധാരണ രീതിയില്‍ മുന്നോട്ട് പോയശേഷം ആരും പുറകോട്ട് പോകാറില്ലല്ലോ. എല്ലാവരും എല്ലാം ദിവസവും വിജിലന്റാണല്ലോയെന്നും ജേക്കബ് തോമസ് പറഞ്ഞു

വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസിന് കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ജേക്കബ് തോമസ് അമിതാധികരാ പ്രവര്‍ത്തനം നടത്തുകയാണെന്നും ഈ ഡയറക്ടറെ വെച്ച് എത്രകാലം സര്‍ക്കാരിന് മുന്നോട്ട് പോകാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ജിഷകേസിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയതും ഹൈക്കോടതിയുടെ നിരന്തരവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com