കൊച്ചി മെട്രോ 17ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നിര്‍വഹിക്കും; ഉദ്ഘാടനത്തിന് മുന്‍പായി മോദി മെട്രോയില്‍ യാത്ര ചെയ്യും
Published: 12th June 2017 09:59 PM |
Last Updated: 15th June 2017 07:25 PM | A+A A- |

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 17ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വിവരം സംബന്ധിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് കെഎംആര്‍എല്ലിന് കൈമാറി. ഉദ്ഘാടനത്തിന് മുന്‍പായി പ്രധാനമന്ത്രി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യും.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്രുു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള സര്‍വീസിനാണ് ജൂണ്‍ 17ന് തുടക്കം കുറിക്കുക. രണ്ടാം ഘട്ടം ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക.
മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെത്തുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കി. കലൂര്‍ സ്‌റ്റേഡിയവും പരിസര പ്രദേശങ്ങളും എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വേദിയില്‍ നിന്നും പ്രധാനമന്ത്രി സഞ്ചരിക്കേണ്ട പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലേക്കും പരിശോധനാ സംഘം യാത്ര ചെയ്തു