മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ സസ്‌പെന്റ് ചെയ്ത് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 12th June 2017 07:45 PM |
Last Updated: 12th June 2017 11:27 PM | A+A A- |

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരായ അഭിഭാഷകരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ തുടരുന്ന തര്‍ക്കത്തെ തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ ജനറല്‍ബോഡി എടുത്ത തീരുമാനത്തില്‍ വീഴ്ച വരുത്തിയതിനാണ് താല്‍ക്കാലിക പിരിച്ചുവിടല്‍.

അഡ്വ.കീര്‍ത്തി ഉമ്മന്‍ രാജന്‍, അഡ്വ. പേട്ട ജെ സനല്‍ കുമാര്‍, അഡ്വ. ശാസ്തമംഗലം എസ് അജിത്ത്കുമാര്‍, അഡ്വ. പ്രദീപ് കുമാര്‍ ബി, അഡ്വ. ശ്രീജ ശശിധരന്‍, അഡ്വ. എസ് ജോഷി, അഡ്വ. എന്‍ ബിനു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹൈക്കോടതിക്കു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കു അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകരുതെന്ന് ജനറല്‍ ബോഡി തീരുമാനിച്ചിരുന്നു.
അഡ്വക്കേറ്റ്‌സ് ആക്റ്റ് അനുശാസിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അസോസിയേഷനുമായുള്ള ബന്ധം ഉലയാതെ വിഷയത്തില്‍ വിശദീകരണം നല്‍കുമെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഭിഭാഷകര്‍ വ്യക്തമാക്കി.