അമ്പലങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. തെറ്റിദ്ധാരണാജനകമായി വാര്‍ത്തകള്‍ അവസാനിപ്പിക്കണം

കേരളത്തിലെ ഒരു അമ്പലത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും സര്‍ക്കാരിന്റെ ഖജനാവിലേക്ക് ഒരു നയാപൈസപോലും എത്തുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
അമ്പലങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍. തെറ്റിദ്ധാരണാജനകമായി വാര്‍ത്തകള്‍ അവസാനിപ്പിക്കണം

തിരുവനന്തപുരം:  അമ്പലങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുകയാണെന്ന തെറ്റിദ്ധാരണാജനകമായ ചില അഭിപ്രായങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വരാറുണ്ട്. കേരളത്തിലെ ഒരു അമ്പലത്തില്‍ നിന്നും ഒരു ആരാധനാലയത്തില്‍ നിന്നും സര്‍ക്കാരിന്റെ ഖജനാവിലേക്ക് ഒരു നയാപൈസപോലും എത്തുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനെയും ബിജെപി എംഎല്‍എ ഒ രാജഗോപാലിനെയും മുന്‍നിര്‍ത്തിയാണ് കടകംപള്ളിയുടെ അഭിപ്രായ പ്രകടനം.

അതേസമയം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഈ ആരാധാനാലയങ്ങളുടെ വികസനാവശ്യങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമായി ചെലവഴിക്കുന്നത്. അത്എല്ലാ ജാതിമതവിഭാഗം നല്‍കുന്ന നികുതി പണം ഉപയോഗിച്ചാണ് നല്‍കുന്നത്. ശബരിമലയുടെ വികസനത്തിന് വേണ്ടി മാത്രം 150 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം ചെലവഴിച്ചിട്ടുള്ളത്. ഗുരുവായൂര്‍ തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളുടെയും സ്ഥിതി അതുതന്നെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കുക എന്നത് ഒരു ജനാധിപത്യഗവര്‍ണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ കടമായാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചില കോണുകളില്‍ നിന്ന് വരുന്നത് വേദനാജനകമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഹിന്ദുക്ഷേത്രങ്ങളില്‍ ലഭിക്കുന്ന വന്‍ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുകയാണെന്നായിരുന്നു സംഘ് പരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com