ഉദ്ഘാടന വേദിയില്‍ ശ്രീധരനും, ചെന്നിത്തലയും,പി.ടി.തോമസും വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th June 2017 04:49 PM |
Last Updated: 15th June 2017 07:22 PM | A+A A- |

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. ശ്രീധരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചു.
ശ്രീധരനെ കൂടാതെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ പി.ടി.തോമസ് എന്നിവരെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ മെട്രോയുടെ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ പി.സദാശിവം എന്നിവര്‍ മാത്രമായിരിക്കും ഉണ്ടാവുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. കെഎംആര്‍എല്‍ നല്‍കി ലിസ്റ്റില്‍ നിന്നും ഇ.ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കുകയായിരുന്നു.