ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ഗുജറാത്ത് മോഡല്‍ നിങ്ങള്‍ ഒഴിവാക്കിയോ? സംഘപരിവാറിനോട് ചോദ്യവുമായി മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 14th June 2017 09:58 AM |
Last Updated: 14th June 2017 04:37 PM | A+A A- |

ഗര്‍ഭകാലത്ത് മാംസാഹാരം കഴിക്കരുത് എന്ന് പരസ്യമിറക്കിയ കേന്ദ്രസര്‍ക്കാരിനും അതിനെ പ്രചരിപ്പിക്കുന്ന സംഘപരിവാറുകാര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്ന് ട്രോളുകളുടെ പെരുമഴയാണ് ലഭിക്കുന്നത്. ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ? എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. കര്‍ഷക സമരങ്ങള കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി സര്‍ക്കാരിനേയും മുഹമ്മദ് മുഹ്‌സിന്‍ വിമര്‍ശിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഗര്‍ഭകാലത്ത് ലൈംഗിക ബന്ധം പാടില്ലെന്ന് പറയുന്ന സംഘികളോട് ഒരു ചോദ്യം: ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ?
'കര്‍ഷകനു വേണ്ടിയാണ് കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ചതെന്ന്' പറയുന്ന മോദി ഭക്തരോട് ഒരു ചോദ്യം: നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ കശാപ്പുചെയ്യുന്ന മധ്യപ്രദേശിലെ ബിജെപിയെയും നിങ്ങള്‍ നിരോധിക്കുമോ?
കൃഷി ചെയ്യാന്‍ വെറും പതിനായിരം മാത്രം കടമെടുത്ത കര്‍ഷകന്‍, അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങള്‍ അവരെ വെടിവെച്ചു കൊല്ലുകയോ ചെയ്യുന്നു. നിങ്ങളില്‍ മുന്തിയ സംഘികള്‍ പറയുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം അവര്‍ക്ക് 'ആത്മീയത നഷ്ടപ്പെട്ടതാണെന്നാണ്'. ഒരു ചെറിയ സംശയം ബാക്കി! ഒന്‍പതിനായിരം കോടി കടമെടുത്തു മുങ്ങിയ വിജയ് മല്ല്യ സുഖമായി ജീവിക്കുന്നത്, അദ്ദേഹം 'സംഘത്തിന്റെ' ആത്മീയതയില്‍ മുഴുകിയതുകൊണ്ടാണോ??
ഉത്തരം പറയുന്ന ഉത്തമ സംഘിക്ക് നല്ല ബീഫ് ബിരിയാണി സമ്മാനമായി ലഭിക്കും!!!
#SanghWadSe #Azaadi