സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 14th June 2017 08:33 PM |
Last Updated: 14th June 2017 08:33 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളിലെല്ലാം ഈ വര്‍ഷം യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ സി രവീന്ദ്രനാഥ്. ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. യോഗ അഭ്യസിക്കുന്നതോടൊപ്പം നാമതിന്റെ ശാസ്ത്രീയ വശങ്ങള്‍ നിരീക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഡെല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപാഡില്‍ പങ്കെടുക്കുന്ന കേരള ടീമംഗങ്ങള്‍ക്ക് എസ്‌സിഇആര്‍ടി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശിയ ഒളിംപാഡില്‍ മറ്റെല്ലാ ഇനങ്ങളെപ്പോലെ യോഗയും ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. യോഗ ഒളിംപാഡില്‍ ആദ്യമായാണ് കേരളം പങ്കെടുക്കുന്നത്.