കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐ; നിലപാടിന് ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കും  

ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സിപിഐ
കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐ; നിലപാടിന് ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കും  

ന്യുഡല്‍ഹി: കോണ്‍ഗ്രസില്ലാതെ വര്‍ഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐ.  ഇക്കാര്യം സിപിഎമ്മിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സിപിഐ. നേരത്തെ സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം അംഗീകരിച്ച നിലപാടിന് വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കും. 

സംഘപരിവാറിനെതിരെ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട വിശാല സഖ്യം വേണമെന്ന സിപിഐ നിലപാട് സിപിഎം നേരത്തെ തള്ളിയിരുന്നു. ബിജെപിയേയും കോണ്‍ഗ്രസിനേയു ഒരുപോലെ എതിര്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെയുള്ള ഒരു മതേതര സഖ്യം സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഐ വ്യക്തമാക്കി. കോണ്‍ഗ്രസ് ഇന്ത്യയില്‍ ഉടനീളമുള്ള മതേതര പാര്‍ട്ടിയാണെന്നും അവരെ ചേര്‍ക്കില്ലായെന്ന് എങ്ങനെ പറയുമെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. 

കേളത്തിലടക്കമുള്ള സ്ഥലങ്ങളില്‍ സിപിഐ കോണ്‍ഗ്രസിനെ പ്രദാന രഷ്ട്രീയ ശത്രുവായി കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ സഖ്യത്തിന് കോണ്‍ഗ്രസുമായി സിപിഐ ഒന്നിക്കുമ്പോള്‍ കേരളത്തലടക്കമുള്ള ഇടതുമുന്നണി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുപോകുമെന്ന് വലിയ വിഭാഗം നേതാക്കള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സാധാരണ പ്രവര്‍ത്തകര്‍ എങ്ങനെ ഇക്കാര്യം സ്വീകരിക്കുമെന്നതും സംശയങ്ങളുയര്‍ത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com