നാളെമുതല്‍ ഇന്ധനവില ദിനംപ്രതി മാറിക്കൊണ്ടിരിക്കും
Published: 15th June 2017 08:23 PM |
Last Updated: 16th June 2017 03:44 PM | A+A A- |

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയില്‍ ഇന്ധനവില ദിവസവും പുതുക്കുന്ന
സംവിധാനം ജൂണ്‍ 16 മുതല്‍ നിലവില്‍ വരും. ഇതിന്റെ ഭാഗമായി രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറച്ചു.
പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് ലിറ്ററിന് 1.24 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍ വരും
നേരത്തെ 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.