പുതുവയ്പ്പ് ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ശക്തമാക്കി ജനകീയ സമിതി; ഹര്‍ത്താല്‍ ആരംഭിച്ചു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 15th June 2017 08:29 AM |
Last Updated: 15th June 2017 08:29 AM | A+A A- |

കൊച്ചി: പുതുവയ്പ്പില്‍ ഐ.ഒ.സി സ്ഥാപിക്കാന്‍ പോകുന്ന എല്‍.പി.ജി പ്ലാന്റിന് എതിരായ ജനകീയ സമരം ശക്തമാക്കാന്‍ ജനകീയ സമിതി. ഇന്ന് പുതുവയ്പ്പിനില്‍ ജനകീയ സമിതി ഹര്‍ത്താല്‍ ആചരിക്കുകയാണ്. കൊച്ചി മെട്രോ ഉദ്ഘാടന ദിവസമായ ശനിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാനും ജനകീയ സമിതി തീരുമാനിച്ചു. വിവിധ ക്രിസ്ത്യന്‍ സഭകള്‍ ജനകീയ സമിതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ എല്‍പിജി ടെര്‍മിനല്‍ തുറക്കരുത് എന്നാവശ്യപ്പെട്ട്
സമരം നടത്തിവരികയായിരുന്ന ജനകീയ സമിതി അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണമെന്ന ആവശ്യപ്പെട്ടുകൊണ്ട് ഐ.ഒ.സി കോടതിയെ സമീപിച്ചിരുന്നു. ഐ.ഒ.സിക്ക് വേണ്ട സഹായം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. 15350 ടണ്‍ സംഭരണ ശേഷിയുള്ള പ്ലാന്റ് ജനവാസ മേഖലയിലാണ് സ്ഥാപിക്കാന്‍ പോകുന്നത്. ഇത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ഒരുവിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിരുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു.