സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കെല്ലാം ഇനി ഒരു നിറം
By സമകാലികമലയാളം ഡെസ്‌ക് | Published: 15th June 2017 11:01 AM |
Last Updated: 15th June 2017 12:06 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കെല്ലാം ഒരേ നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണയായി. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറമായിരിക്കും നല്‍കുക. ഏത് നിറമാണെന്ന് നല്‍കേണ്ടതെന്ന് തീരുമാനിച്ചട്ടില്ല. ഏത് നിറമാണ് നല്‍കേണ്ടതെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.
കൂടാതെ റെന്റ് എ കാര്‍/ബൈക്ക് സേവനത്തിന് ഔദ്യോഗിക അനുമതി നല്‍കാനും യോഗത്തില്‍ ധാരണയായി. ആവശ്യക്കാര്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കുന്ന സംവിധാനം നിയമവിധേയമാക്കുകയാണ്. ഇതിന്റെ ഭാഗമായി മുന്തിയ ഇനം കാറുകള്‍ റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കാനുള്ള എറണാകുളത്തെ കമ്പനിയുടെ അപേക്ഷ അംഗീകരിച്ചു. ഇനി ബൈക്കും കാറും റെന്റിനു നല്‍കണമെങ്കില്‍ ഏതെല്ലാം രേഖകള്‍ വാങ്ങിവയ്ക്കാം എന്ന കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് തീരുമാനമെടുക്കും.