ജനനേന്ദ്രിയം മുറിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍; പിന്നില്‍ സ്വാമിയുടെ മുന്‍ സഹായികളെന്ന് ആരോപണം 

ലിംഗം മുറിക്കാന്‍ യുവതിയെ സ്വാധീനിച്ചത് സ്വാമിയുടെ മുന്‍ സഹായികളാണെന്ന് വെളിപ്പെടുത്തുന്ന ഒരു കത്ത് ഗംഗേശാനന്ദയുടെ വക്കീല്‍ കോടതിയില്‍ ഹാജരാക്കി
ജനനേന്ദ്രിയം മുറിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍; പിന്നില്‍ സ്വാമിയുടെ മുന്‍ സഹായികളെന്ന് ആരോപണം 

തിരുവനന്തപുരം: ലൈംഗിക അതിക്രമം ചെറുക്കാന്‍ യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഗംഗേശാനന്ദയുടെ വക്കീല്‍ കോടതിയില്‍. സ്വാമിയുടെ ലിംഗം മുറിക്കാന്‍ യുവതിയെ സ്വാധീനിച്ചത് സ്വാമിയുടെ മുന്‍ സഹായികളാണെന്ന് വെളിപ്പെടുത്തുന്ന ഒരു കത്ത് ഗംഗേശാനന്ദയുടെ വക്കീല്‍ ശാസ്തമംഗലം അജിത് കുമാര്‍ കോടതിയില്‍ ഹാജരാക്കി. യുവതിയുടെ പേരില്‍ തനിക്ക് പോസ്റ്റലായി ലഭിച്ച കത്താണ് ഇത് എന്നാണ് അനില്‍കുമാര്‍ പറയുന്നത്. കത്തില്‍ സ്വാമിയുടെ മുന്‍ സഹായികളായിരുന്ന അയ്യപ്പദാസ്,മനോജ് മുരളി,അജിത്കുമാര്‍ എന്നിവര്‍ തന്നെ സ്വാമിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സ്വാധിനിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി വക്കീല്‍ കോടതിയില്‍ പറഞ്ഞു.ജാമ്യാപേക്ഷക്കൊപ്പമാണ് കത്ത് കോടതിയില്‍ ഹാജരാക്കി. 

സ്വാമി കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിവന്നിരുന്ന ആളാണെന്നും കുടുംബാഗംങ്ങള്‍ ഇയ്യാളെ കുടുംബത്തിലെ മുതിര്‍ന്ന അംഗമായിട്ടാണ് കണ്ടിരുന്നതെന്നും കത്തില്‍ പറയുന്നു. സ്വാമിക്കെതിരെയുള്ള പീഡനകേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും കത്തില്‍ പറയുന്നു. സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ലായെന്നും സ്വാമിയുടെ മുന്‍ സഹായി അയ്യപ്പദാസാണ് അതിന് പ്രേരിപ്പിച്ചതെന്നും സ്വാമി പെണ്‍കുട്ടിയുടെ കുടുംബത്തെ കൊള്ളയടിക്കുകയാണെന്ന് പറഞ്ഞ് അയ്യപ്പദാസ് പെണ്‍കുട്ടിയെ പറ്റിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു. 

ലിംഗം മുറിച്ച് മാറ്റുന്നതിന് മുമ്പ് ഉറങ്ങിക്കിടന്നിരുന്ന സ്വാമി എഴുന്നേല്‍ക്കുകയും പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു എന്നാണ് കത്തില്‍ പറയുന്നത്. 

അയ്യപ്പദാസ് പ്ലാന്‍ ചെയ്തതുപോലെ പെണ്‍കുട്ടി നേരെ എഡിജിപി ബി സന്ധ്യയുടെ അടുത്ത് പോകുകയും അഞ്ച് മിനിറ്റോളം ഡോര്‍ ബെല്‍ അടിക്കുകയും ചെയ്തു.എന്നാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.അതിന് ശേഷമാണ് യുവതി എമര്‍ജന്‍സി നമ്പറായ നൂറില്‍ വിളിക്കുന്നതുംപ്രശ്‌നമുണ്ടായി
എന്ന് അറിയിക്കുന്നതും.  പൊലീസ് എത്തി യുവതിയെ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും സ്‌റ്റേറ്റ്‌മെന്റ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. കത്തില്‍ പറയുന്നു. കേസ് അടുത്ത ദിവസം പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് 20നായിരുന്നു യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിതച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com