മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ തൊഴിലാളിളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

മെട്രോ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ പ്രയത്‌നിച്ച മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരേയും വിവിധഘട്ടങ്ങളിലായി രാപ്പല്‍ അദ്ധ്വാനിച്ച മുഴുവന്‍ തൊഴിലാളികളേയും അഭിനന്ദിക്കുന്നു
മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ തൊഴിലാളിളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതും കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും ചെയ്യുന്ന കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. വിനോദസഞ്ചാരഭൂപടത്തില്‍ ഉള്‍പ്പടെ കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെയാകെത്തന്നെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുവാന്‍ മെട്രോ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മെട്രോയുടെ ഭാഗമായുള്ള സൗരോര്‍ജപദ്ധതികളും ഗ്രീന്‍ മെട്രോ എന്ന ആശയത്തിനിണങ്ങും വിധം രൂപകല്പന ചെയ്ത ഉദ്യാനങ്ങളും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവും ഏറെ ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളാണ്. കൊച്ചി മെട്രോയുടെ സാരഥികളാകുന്നവരില്‍ ഏഴുപേര്‍ വനിതകളാണ്. മെട്രോയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ തൊഴിലാളികളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പങ്കാളികളാകുമെന്നതും മാതൃകാപരമാണ്.

മെട്രോ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ പ്രയത്‌നിച്ച മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരേയും വിവിധഘട്ടങ്ങളിലായി രാപ്പല്‍ അദ്ധ്വാനിച്ച മുഴുവന്‍ തൊഴിലാളികളേയും അഭിനന്ദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com