സുരേന്ദ്രന്റെ എംഎല്‍എ മോഹം പൊലിയുന്നു; പരേതര്‍ കോടതിയില്‍ ഹാജരായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th June 2017 08:45 AM |
Last Updated: 16th June 2017 05:26 PM | A+A A- |

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ആരോപണം പൊളിയുന്നു. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് സുരേന്ദ്രന്‍ സമര്‍പ്പിച്ച പരേതരുടെ പട്ടികയിലെ ആറ് പേരില്‍ മൂന്ന് പേരും ഹൈക്കോടതിയില്‍ ഹാജരായി.
ജീവിച്ചിരിക്കെ തങ്ങളെ പരേതരാക്കിയ സുരേന്ദ്രനെതിരെ ഇവര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. തങ്ങള്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തിനെതിരെ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനുമാണ് ഇവരുടെ ആലോചന.
എന്നാല്‍ ഹൈക്കോടതി അയച്ച സമന്‍സിലെ പേരുമായി സാമ്യമുള്ളവര്‍ കോടതി സമന്‍സുമായി അയച്ച ദൂതനെ കമ്പളിപ്പിച്ച് അത് കൈപ്പറ്റുകയായിരുന്നു എന്നാണ് സുരേന്ദ്രന്റെ ഇപ്പോഴത്തെ വാദം. താന്‍ കോടതിയില്‍ സമര്‍പ്പിച്ചത് യഥാര്‍ഥ മരണ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയാണെന്ന വാദത്തിലും സുരേന്ദ്രന്‍ ഉറച്ചു നില്‍ക്കുന്നു.