മെട്രോ ഉദ്ഘാടനം: പിണറായി ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ നിന്ന് കുമ്മനത്തെ വെട്ടിമാറ്റി
By സമകാലികമലയാളം ഡെസ്‌ക് | Published: 17th June 2017 02:11 PM |
Last Updated: 17th June 2017 02:57 PM | A+A A- |

കൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട ഫോട്ടോയില്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെട്ടിട്ടില്ല. കേന്ദ്രമന്ത്രി വെങ്കിട്ടനായിഡു, നരേന്ദ്രമോദി, പി സദാശിവം എന്നിവരോടൊപ്പം കൊച്ചി മെട്രോയില്‍ ഇരിക്കുന്ന ഫോട്ടോയാണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. പി സദാശിവതതിന്റെ തൊട്ടടുത്തിരിക്കുന്ന കുമ്മനം രാജശേഖരനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണെന്നേ തോന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ ഒഴിവാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്.
ഈ യാത്രയില്‍ ഷെഡ്യൂളില്‍ ഇല്ലാതെ കടന്നുകൂടിയ ഏക ആള്‍ കുമ്മനം രാജശേഖരന്‍ മാത്രമാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു എന്നാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച മെട്രോ പദ്ധതിയാണ് കൊച്ചിയിലേത്. വന്‍കിട പദ്ധതികളെ സാമൂഹികപുരോഗതിക്കുള്ള അവസരമൊരുക്കുന്നതിനും പ്രയോജനപ്പെടുത്താം എന്നതിനൊരുദാഹരണം കൂടിയാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം