വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്; കടകംപള്ളിയേക്കാള്‍ ഭേദം എംഎം മണിയെന്ന് കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th June 2017 04:56 PM |
Last Updated: 17th June 2017 04:56 PM | A+A A- |

കോഴിക്കോട്: പ്രധാനമന്ത്രിയുടെ മെട്രോ യാത്രക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്രചെയ്തതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരമം.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി. എം. ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്. മുഖ്യമന്ത്രിയോടൊപ്പം രാജിവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പി. ആര്‍. ഡി നല്‍കിയ പരസ്യത്തില്‍ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാള്‍ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു.