തന്റെ യാത്രയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് കുമ്മനം

പ്രധാനമന്ത്രിക്ക് ഒപ്പം മെട്രോയില്‍ താന്‍ അധിക്രമിച്ച് കയറിയതല്ലെന്നും അതിന്റെ ഭാഗമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം 
തന്റെ യാത്രയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് കുമ്മനം

കൊച്ചി: പ്രധാനമന്ത്രിക്ക് ഒപ്പം മെട്രോയില്‍ താന്‍ അധിക്രമിച്ച് കയറിയതല്ലെന്നും അതിന്റെ ഭാഗമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ചാണ് താന്‍ മെട്രോയില്‍ യാത്രചെയ്തത്. ഉദ്ഘാടന ചടങ്ങിന്റെ പ്രഭകെടുത്താന്‍ മാത്രമെ ഇത്തരത്തിലുള്ള വിലകുറഞ്ഞ അഭിപ്രായങ്ങള്‍ കൊണ്ട് സാധിക്കുകയുള്ളു. കടകംപള്ളി അത്തരം ദൂഢശക്തികളുടെ കൈയിലെ കളിപ്പാവയായി മാറരുത്

കടകംപള്ളി സുരേന്ദ്രന് ഇക്കാര്യത്തില്‍ വ്യക്തതകുറവുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് ചോദിക്കാമാായിരുന്നു. സര്‍ക്കാര്‍ കൂടി അറിഞ്ഞതിന് ശേഷമാണ് താന്‍ യാത്രചെയ്തത്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ചയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കടന്നുകയറുന്നത് ഈയിടെ കടകംപള്ളിയുടെ ശീലമായി മാറിയിരിക്കുകയാണ്. തരംതാണ ആരോപണം ഉന്നയിക്കുന്നവരോട് സഹതാപംമാത്രമെന്ന് കുമ്മനം പറഞ്ഞു

രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന അധ്യകഷന്‍ പ്രധാനമന്ത്രിയോടൊപ്പം മെട്രോ ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റ്. പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതുകൊണ്ടാണ് യാത്രയില്‍ പങ്കെടുത്തത്. തന്റെ പേര് ഉള്‍പ്പെടുത്താന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരുപറഞ്ഞിട്ടാണ് തന്നെ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും കുമ്മനം പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് ഞാനും മെട്രോ സ്‌റ്റേഷനില്‍ എത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്രയാക്കാനും ഞാന്‍ ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരോ കേരളാ പൊലീസോ തന്നെ തടഞ്ഞിട്ടില്ല. എന്നിട്ടും വിവാദങ്ങളുണ്ടാക്കുന്നത് ഗൂഢനിക്കമാണെന്നും കുമ്മനം പറഞ്ഞു.

കുമ്മനം പ്രധാനമന്ത്രിക്കും വെങ്കയ്യനായിഡിവിനും പിണറായിക്കുമൊപ്പം യാത്ര നടത്തിയതിനെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തിന്റെ വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com