പുതുതലമുറ വരട്ടെ; ശബ്ദം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്തുകയാണ്: നയം വ്യക്തമാക്കി ഏലിയാസ് ജോര്‍ജ്ജ്

പുതുതലമുറയെ അതിന്റെ സാരഥ്യത്തിലേക്ക് വാര്‍ത്തെടുക്കുകയാണ് തന്റെ ചുമതല
പുതുതലമുറ വരട്ടെ; ശബ്ദം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്തുകയാണ്: നയം വ്യക്തമാക്കി ഏലിയാസ് ജോര്‍ജ്ജ്

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തില്‍ താനുണ്ടാകില്ലെന്ന് തുറന്നുപറഞ്ഞ് കെ.എം.ആര്‍.എല്‍. എംഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഏലിയാസ് ജോര്‍ജ്ജ് ഈ സൂചനകള്‍ നല്‍കിയത്.
കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ടം ആരംഭിക്കുമ്പോഴേക്കും പുതുതലമുറയെ അതിന്റെ സാരഥ്യത്തിലേക്ക് വാര്‍ത്തെടുക്കുകയാണ് തന്റെ ചുമതല എന്ന മുഖവുരയോടെയാണ് ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞുതുടങ്ങിയത്. ആദ്യഘട്ടം വിജയമായിത്തീര്‍ന്നതില്‍ ഏറെ സന്തോഷമുണ്ട്. നാലുവര്‍ഷമായി  നിരവധിപേരുടെ അദ്ധ്വാനത്തിന്റെ ഫലമാണ് കൊച്ചി മെട്രോ റെയില്‍. കൊച്ചിക്കാരെ വളരെയേറെ ബുദ്ധിമുട്ടിക്കേണ്ടിവന്നിട്ടുണ്ട്. അവര്‍ക്ക് ഇന്ന് തിരിച്ചുനല്‍കുകയാണ്. എല്ലാവരും ഒരുപാട് നല്ല വാക്കുകള്‍ പറയുന്നുണ്ട്. അതില്‍ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ ഉണ്ടാവില്ലേ എന്ന ചോദ്യത്തിന് സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തുന്നതല്ലേ നല്ലത് എന്നായിരുന്നു മറുപടി. പ്രധാനമന്ത്രിയ്‌ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ മെട്രോ റെയിലില്‍ കയറിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com