സ്വപ്‌നസഞ്ചാരത്തിന് ഇനി നിമിഷങ്ങള്‍മാത്രം....

രാവിലെ 11ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ടവരെ സാക്ഷിയാക്കി പ്രധാനമന്ത്രി സ്വിച്ചോണ്‍ ചെയ്ത് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും 
സ്വപ്‌നസഞ്ചാരത്തിന് ഇനി നിമിഷങ്ങള്‍മാത്രം....

കൊച്ചി:നാലുവര്‍ത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളികളുടെ മെട്രോ സ്വപ്നം ഇന്ന് സാഫല്യമാകും. പാലാരിവട്ടത്തെ മെട്രോ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 10.15ന് നാട മുറിച്ച് മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ കേരളത്തില സഞ്ചാര ചരിത്രത്തിലേക്ക് വികസനത്തിന്റെ പുതിയ വേഗം കുതിച്ചുപായും.രാവിലെ 11ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ടവരെ സാക്ഷിയാക്കി പ്രധാനമന്ത്രി സ്വിച്ചോണ്‍ ചെയ്ത് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും മുഖ്യമന്ത്രിയും ഇ.ശ്രീധരനും ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി ഉണ്ടാകും.

'കൊച്ചി വണ്‍ ആപ്' മുഖ്യമന്ത്രി പിണറായി വിജയനും മെട്രോയാത്രയ്ക്കും അനുബന്ധ സംവിധാനങ്ങള്‍ക്കുംവേണ്ടിയുള്ള 'കൊച്ചി വണ്‍ കാര്‍ഡ്'
കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും പുറത്തിറക്കും.

നാട മുറിച്ച ശേഷം പ്രത്യേകം തയ്യാറാക്കിയ ട്രെയിനില്‍ പ്രധാനമന്ത്രി ആദ്യ യാത്ര നിര്‍വഹിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം,വെങ്കയ്യ നായിഡു,സംസ്ഥാന ചീഫ് സെകക്രട്ടറി നളിനി നെറ്റോ,ഡിഎംആര്‍സി മുഖ്യ ഉപധേഷ്ടാവ്ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ ട്രെയിനില്‍ സഹയാത്രികരാകും.കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്കും,കാറിന്റെ റിമോര്‍ട്ട് താക്കോലുകള്‍ക്ക് പോലും നിയന്ത്രണമുണ്ട്.

പൊതുജനങ്ങള്‍ക്കായി ഇന്ന് സര്‍വ്വീസുകള്‍ നടത്തില്ല. തിങ്കളാഴ്ച മുതല്‍ 219 സര്‍വ്വീസുകളാണ് കൊച്ചി മെട്രോ നടത്തുക. രാവിലെ ആറ് മുതല്‍ രാത്രി പത്തുവരെയാണ് ട്രിപ്പ്.ആലുവയില്‍ നി്ന്നും പാലാരിവട്ടത്തു നിന്നും രാവിലെ ആറിന് സര്‍വ്വീസ് ആരംഭിക്കും. രാത്രിയിലെ സര്‍നവ്വീസ് ആലുവയില്‍ അവസാനിക്കും. ഞായറാഴ്ച അഗതികള്‍ക്കും അനാഥര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി മെട്രോയാത്ര നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com