കുമ്മനം എംഎല്‍എ ആയി അറിഞ്ഞത് പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രം

സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പങ്കെടുപ്പിച്ചത് എംഎല്‍എ എന്ന ലേബലില്‍
കുമ്മനം എംഎല്‍എ ആയി അറിഞ്ഞത് പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളില്‍ പ്രോട്ടോകോള്‍ ലംഘിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പങ്കെടുപ്പിച്ചത് എംഎല്‍എ എന്ന ലേബലില്‍. പ്രധാനമന്ത്രിയുടെ ഓഫീസ് സുരക്ഷാവിഭാഗമായ എസ്പിജിക്ക് നല്‍കിയ പട്ടികയിലാണ് കുമ്മനത്തെ എംഎല്‍എയായി ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ചടങ്ങിലും സെന്റ് തെരേസാസിലെ പരിപാടിയിലുമാണ് എംഎല്‍എ എന്ന നിലയില്‍ കുമ്മനത്തിനെ ഉള്‍പ്പെടുത്തിയത്.


പ്രധാനമന്ത്രിയുടെ ഓഫീസാണ് തൃക്കാക്കര എംഎല്‍എ പി ടി തോമസിനെ ഒഴിവാക്കി എംഎല്‍എ എന്ന നിലയില്‍ കുമ്മനം രാജശേഖരന് പ്രധാനമന്ത്രിയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയത്. 
പതിനാറാം തീയതിയാണ് പ്രധാനമന്ത്രിയുടെ ഒഫീസിലെ അണ്ടര്‍ സെക്രട്ടറി പുഷ്‌പേന്ദ്രകൗര്‍ ശര്‍മ്മ എസ്പിജി ഐജി യ്ക്ക് പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ പട്ടിക കൈമാറിയത്. ഈ പട്ടികയിലാണ് കുമ്മനത്തെ എംഎല്‍എ എന്ന നിലയില്‍ തിരികി കയറ്റിയത്.

സുരക്ഷയുടെ ഭാഗമായി എസ്പിജി ആവശ്യപ്പെടുന്ന വാഹനങ്ങള്‍ കൈമാറുകമാത്രമാണ് സംസ്ഥാന പൊലീസ് ചെയ്യുക. ഇതില്‍ യാത്ര ചെയ്യുന്നവരെ നിശ്ചയിക്കുന്നത് സുരക്ഷ ചുമതലയുള്ള എസ്പിജിയാണ്. അതില്‍ കേരളാ പൊലീസിന ഇടപടാനാകില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് എസ്പിജിയാണ്

ജനപ്രതിനിധി അല്ലാത്ത കുമ്മനത്തെ മെട്രോയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com