ജേക്കബ് തോമസിനായി ഐഎംജി ഡയറക്ടര്‍ സ്ഥാനം കേഡര്‍ പദവിയാക്കി സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th June 2017 12:34 PM |
Last Updated: 19th June 2017 12:47 PM | A+A A- |

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു. രണ്ടര മാസത്തെ അവധി കഴിഞ്ഞെത്തിയ ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഐഎംജി ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കുകയായിരുന്നു.
കേഡര്‍ പദവിയോടെയാണ് ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ഐഎംജി ഡയറക്ടര്‍ സ്ഥാനം കേഡര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതായാണ് സര്‍ക്കാരിന്റെ നിയമന ഉത്തരവില്‍ പറയുന്നത്. എന്നാല്‍ തനിക്ക് കേഡര്‍ പദവി നല്‍കിയതില്‍ അസ്വഭാവികത ഇല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.
വിജിലന്‍സില്‍ നിന്നും മാറ്റിയതിന്റെ കാരണം പിന്നീട് പറയുമെന്ന് ചുമതലയേറ്റെടുത്തതിന് ശേഷം ജേക്കബ് തോമസ് പറഞ്ഞു. താനാണോ സര്‍ക്കാരാണോ , ഇക്കാര്യം ആദ്യം പറയുന്നതെന്ന് നോക്കാം. കൂട്ടിനകത്തായാലും പുറത്തായാലും സന്തോഷമാണെന്നും, ഇതൊന്നും തന്റെ തീരുമാനമല്ലല്ലോ എന്നും ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.