എഞ്ചിനിയറിംഗ് പ്രവേശന ഫലം; കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന് ഒന്നാം റാങ്ക്, ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

ദേശീയ തലത്തില്‍ നടന്ന ജെഇഇ ഉള്‍പ്പെടെയുള്ള പരീക്ഷകളിലും ഷാഫില്‍ മികച്ച വിജയം നേടിയിരുന്നു
എഞ്ചിനിയറിംഗ് പ്രവേശന ഫലം; കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന് ഒന്നാം റാങ്ക്, ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീന് ഒന്നാം റാങ്ക്. ആദ്യത്തെ പത്ത് റാങ്കുകളും ആണ്‍കുട്ടികളാണ് സ്വന്തമാക്കിയിരിക്കുന്നത്. 

രണ്ട്, മൂന്ന്,നാല്‌ റാങ്കുകള്‍ നേടിയിരിക്കുന്നത് കോട്ടയത്ത് നിന്നുമുള്ള വിദ്യാര്‍ഥികളാണ്. കോട്ടയത്ത് നിന്നുമുള്ള വേദാന്ത് പ്രകാശ് രണ്ടാം റാങ്കും, അഭിലാഷ് ഖര്‍ മൂന്നാം റാങ്കും, ആനന്ദ് ജോര്‍ജ് നാലാം റാങ്കും സ്വന്തമാക്കി.  

ഒന്നാം റാങ്ക് നേടിയ ഷാഫില്‍ കോഴിക്കോട് പുതിയറ സ്വദേശിയാണ്. 600ല്‍ 587 മാര്‍ക്കാണ് ഷാഫില്‍ നേടിയത്. ദേശീയ തലത്തില്‍ നടന്ന ജെഇഇ ഉള്‍പ്പെടെയുള്ള പരീക്ഷകളിലും ഷാഫില്‍ മികച്ച വിജയം നേടിയിരുന്നു. 

പെണ്‍കുട്ടികളില്‍ മുന്നിലെത്തിയിരിക്കുന്നത് വയനാട് സ്വദേശിയായ അരുന്ധതിയാണ്.  ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസാണ് എഞ്ചിനിയറിംഗ് പ്രവേശന ഫലം പ്രഖ്യാപിച്ചത്. 

ജൂണ്‍ 30ന് മുന്‍പ് എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ജൂലൈ 10നായിരിക്കും രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഫലം വരിക. ജൂലൈ 20ന് അവസാനഘട്ട അലോട്ട്‌മെന്റ് ഫലവും പ്രസിദ്ധീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com