കൊച്ചിയിലെ പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി

ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട് -  അതനുവദിക്കാന്‍ കഴിയില്ല -  ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി
കൊച്ചിയിലെ പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി

കൊച്ചി: പുതുവെപ്പ് സമരത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു  നടപടിയെന്നും അന്നേദിവസം സമരക്കാര്‍ പ്രതിഷേധം ഒഴിവാക്കണമായിരുന്നെന്നും കോടിയരേി പറഞ്ഞു. 

സമരക്കാരെ പൊലീസ് തടഞ്ഞില്ലെങ്കില്‍ സ്ഥിതി എന്തായിരിക്കും. ക്രമസമാധാന നില തകരാതെ നോക്കേണ്ട ഉത്തരവാദിത്തമാണ് പൊലീസിനുള്ളത്. അല്ലാതെ സമരത്തിന്റെ മറവില്‍ പൊലീസിനെ മാത്രം ആക്രമിക്കുക എന്നത് അംഗീകരിക്കാനാകില്ല. പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കുക എന്നത് പൊലീസ് നയമല്ല. 

ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട്. അതനുവദിക്കാന്‍ കഴിയില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി പറഞ്ഞു. സിപിഐയുടെ അഭിപ്രായം അവരുടെ അഭിപ്രായം മാത്രമാണെന്നും കോടിയേരി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com